കൊല്‍ക്കത്ത: ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാ മിഷന്റെയും അധ്യക്ഷ പ്രവ്രാജിക ആനന്ദപ്രാണ (98) സമാധിയായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശാരദാ മഠത്തിന്റെ അഞ്ചാമത്തെ അധ്യക്ഷയായിരുന്നു പ്രവ്രജിക ആനന്ദപ്രാണ. ബേലൂര്‍ മഠത്തിന്റെ ഏഴാമത് അധ്യക്ഷന്‍ സ്വാമി ശങ്കരാനന്ദയില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. 1957-ല്‍ ആനന്ദപ്രാണ പെണ്‍കുട്ടികള്‍ക്കായുള്ള ബാഗ്ബസാര്‍ നിവേദിത ഹൈസ്കൂളില്‍ അദ്ധ്യാപികയായി. പിന്നീട് ശാരദാ മഠത്തില്‍ ചേര്‍ന്നു. 2022ല്‍ ഈ മഠത്തിന്റെ നാലാമത്തെ അധ്യക്ഷയായിരുന്ന പ്രവ്രാജിക ഭക്തിപ്രാണയുടെ സമാധിക്കുശേഷം 2023 ജനുവരി 14ന് ആനന്ദപ്രാണ മാത അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു.
പ്രവ്രാജികയുടെ സമാധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശേചനം രേഖപ്പെടുത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: