കോഴിക്കോട്: ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോംആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍സ് സര്‍വീസ് നെറ്റ്വര്ക്കായ മൈജി ഈ വര്‍ഷം പുതുതായി 30 ഷോറൂമുകള്‍ പുതുതായി തുറക്കും.
ഈ വര്‍ഷം 4000 കോടി രൂപയുടെ വിറ്റുവരവും 5000 തൊഴിലവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നതെന്ന് എംഡി എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവില്‍ 3000 പേരാണ് വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്. മൈജി ഷോറൂം ഇല്ലാത്ത ജില്ലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. സ്വന്തമായി ഫാക്ടറി തുടങ്ങാനും പദ്ധതിയുണ്ട്.
മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായി ഷോറൂം എന്ന നിലയില്‍ 2006ല്‍ 3ഏ മൊബൈല്‍ വേള്‍ഡ് എന്ന നിലയില്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച ഷോറും ഇന്ന് 100ലധികം ഷോറൂമുകളുമായി മൈജി മുന്‍നിരയിലാണ്.
കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സ് എന്നിവ സ്വന്തം ബ്രാന്‍ഡില്‍ നിര്‍മിച്ചു നല്കുന്നു. മൈജിയുടെ സ്വന്തം ടിവി ബ്രാന്‍ഡ് ആയ ഏഉഛഠ ഡിജിറ്റല്‍ ആക്സസറികള്‍, ഗാഡ്മിയുടെ നോണ്‍സ്റ്റിക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമില്‍ ലഭിക്കും. വൈകാതെ രാജ്യമൊട്ടാകെ ഇവ പൊതുവിപണിയില്‍ ലഭ്യമാക്കും. ഓണത്തിനു മുന്‍പ് മറ്റ് കാറ്റഗറിയിലുള്ള ഉല്പന്നങ്ങളും കമ്പനി അവതരിപ്പിക്കും.
സാംസങ്, എല്‍ജി, ആപ്പിള്‍, ഓപ്പോ, വിവോ, ഷഓമി, നോക്കിയ തുടങ്ങിയ ലോകോത്തര മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പുകള്, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, എസി, കിച്ചണ്‍ അപ്ലയന്‍സസുകള്‍,ഡിജിറ്റല്‍ ആക്സസറീസ്, ഗെയിമിങ് സ്റ്റേഷന്, കസ്റ്റമൈസ്ഡ് ഡെസ്ക് ടോപ്പുകള്‍, എന്നിങ്ങനെ എല്ലാനിരകളിലുമുള്ള നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മൈജിയുമായി കൈകോര്‍ക്കുന്നുണ്ട്.
ഗുണനിലവാരം, ന്യായവില, നൂതന സാങ്കേതിക വിദ്യയിലൂന്നിയ ഉല്പന്നങ്ങള്, വില്‍പ്പനാനന്തര സേവനം, വിശ്വാസം എന്നിവയോടെ ഇന്ത്യയിലെ വലിയ ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സ് റീട്ടെയ്ല്‍ ശൃംഖലയാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും സമീപ ഭാവിയില്‍ രാജ്യത്തിന്റെ മറ്റ് മേഖലയിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുമെന്നുംഎക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്സ്ചേഞ്ച് ഓഫര്‍ എന്നിവയ്ക്ക് പുറമെ സീറോ പലിശയോടെയും സീറോ ഡൗണ്‍പേയ്മെന്റോടെയും 100 ശതമാനം ഫിനാന്‍സ് മൈജി സൂപ്പര്‍ ഇഎംഐ ഓഫറുകളും ലഭിക്കും.
ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ, www.myg.in സേവനവും കമ്പനിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: