Categories: KeralaKozhikode

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു; കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് മേയ് 5 മുതല്‍

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു. ഗരുഡ പ്രീമിയം എന്ന പേരില്‍ മേയ് 5 മുതല്‍ സര്‍വീസ് തുടങ്ങും.

കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടിലാണ് സര്‍വീസ് . എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

കോഴിക്കോട് നിന്ന് വെളുപ്പിന് 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരും. മടക്കയാത്രയില്‍ ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും.ടിക്കറ്റ് നിരക്ക് 1171 രൂപയാണ്. മേയ് ഒന്നിന് വൈകിട്ട് 6.30 ന് ബസ് സര്‍വീസായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകും.

 

 

Recent Posts