ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു നാളെ അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കും. രാംലല്ലയെ ദർശിച്ചതിന് ശേഷം സരയൂ പൂജയിലും ആരതിയിലും മുർമു പങ്കെടുക്കും. കൂടാതെ അയോദ്ധ്യ സന്ദർശന വേളയിൽ ശ്രീ ഹനുമാൻ ഗർഹി ക്ഷേത്രം, പ്രഭു ശ്രീരാമക്ഷേത്രം, കുബേർ ടീല എന്നിവിടങ്ങളിലും ദർശനവും ആരതിയും നടത്തും.
രാഷ്ട്രപതി ഭവനിൽ നിന്നും പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് രാഷ്ട്രപതിയുടെ അയോദ്ധ്യ സന്ദർശനം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: