Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം: മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ജ്യേഷ്ഠന്റെ മകന്‍ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കി

നിരവധി സ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായി കുമാരസ്വാമിയുടെ ജ്യേഷ്ഠനായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 06:46 pm IST
in India

ബെംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായി കുമാരസ്വാമിയുടെ ജ്യേഷ്ഠനായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കി. ലൈംഗികമായി പീഢിപ്പിച്ചു എന്നാരോപിച്ച് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ അതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രജ്വല്‍ രേവണ്ണയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികപീഡന പരാതികള്‍ അന്വേഷിക്കാന്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിയ്‌ക്കും വരെയാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍.

ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ (എസ്) യോഗമാണ് പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടമായതിനാല്‍ ഈ സംഭവം ബിജെപിയുടെ പ്രതിച്ഛായയെക്കൂടി ബാധിക്കുന്ന സ്ഥിതി വന്നതോടെ ബിജെപിയും പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ജനതാദള്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ ഹാസനില്‍ ബിജെപി-ജനതാദള്‍ (എസ്) സഖ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കൂടിയാണ് പ്രജ്വല്‍ രേവണ്ണ. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 26നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ ഹാസന്‍ ലോക് സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍ രേവണ്ണ.

കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയെ തള്ളിപ്പറഞ്ഞു

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നും കഴിഞ്ഞ ദിവസം പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചിരുന്നു. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിനുള്ളിലും വലിയ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്. ദേവഗൗഡയുടെ രണ്ട് മക്കളായ കുമാരസ്വാമിയും രേവണ്ണയും തമ്മില്‍ ശത്രുക്കളാകാന്‍ കാരണമായിരിക്കുകയാണ് ഈ ലൈംഗിക വിവാദം.

പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലായിരുന്നു ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഇയാള്‍ നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ പീഢിപ്പിച്ചതായും പരാതി ഉയരുകയാണ്.

ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടതും വിവാദമായി. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയെ വിവാദത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രിയങ്കയുടെ നീക്കം പൊളിഞ്ഞു

കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയുമായി മോദി വേദി പങ്കുവെച്ചെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. എന്നാല്‍ പ്രജ്വല്‍ രേവണ്ണയെ ജനതാദളില്‍ നിന്നു തന്നെ സസ്പെന്‍റ് ചെയ്തതോടെ കോണ്‍ഗ്രസിന്റെ ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ബിജെപിയും ജനതാദളും.

 

 

 

 

Tags: HD DevegowdaHassan MPKarnatakaJDSSexual harassmentKumaraswamyLokSabhaElections2024Prajwal RevannaJanata Dal(Secular)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.