സോലാപൂര്‍ (മഹാരാഷ്ട്ര): 60 വര്‍ഷമായി രാജ്യത്തിന്റെ ഭരണം കൈയാളിയിട്ടും കര്‍ഷകര്‍ക്ക് അവരുടെ വയലില്‍ നനയ്ക്കാന്‍ പോലും വെള്ളം നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും പോകുമ്പോഴായിയിരുന്നു കോണ്‍ഗ്രസിന്റെ ഈ നടപടി.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ലോക്സഭാ മണ്ഡലത്തിലെ മാധയില്‍ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. രാജ്യം കോണ്‍ഗ്രസിന് 60 വര്‍ഷം ഭരിക്കാന്‍ അവസരം നല്കി. ഈ ആറ് പതിറ്റാണ്ടിനിടെ നാം പല മേഖലകളിലും പിന്നോക്കം പോയപ്പോള്‍ മറ്റു രാജ്യങ്ങള്‍ വികസനത്തിലേക്കും സമൃദ്ധിയിലേക്കും അതിവേഗം പരിവര്‍ത്തനം ചെയ്തു.
നമ്മുടെ കര്‍ഷകര്‍ക്ക് വയലില്‍ നനയ്ക്കാന്‍ വെള്ളം പോലും നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2014ല്‍ ഞാന്‍ അധികാരമേറ്റപ്പോള്‍ നൂറോളം ജലസേചന പദ്ധതികള്‍ പതിറ്റാണ്ടുകളായി ചുവപ്പുനാടയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ 26 പദ്ധതികള്‍ മഹാരാഷ്ട്രയ്ക്കായിരുന്നു. കോണ്‍ഗ്രസ് എത്രത്തോളം മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തുവെന്ന് മനസ്സിലായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: