നാരായണ്‍പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉണ്ടെന്നാണ് വിവരം. പ്രദേശത്ത് വെടിവയ്‌പ്പ് തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്ടിഎഫ്) സംയുക്ത സുരക്ഷാ സംഘം നടത്തിയ ഓപ്പറേഷനിലാണ് നക്‌സലുകളെ വധിച്ചതെന്നും, പ്രദേശത്ത് തെരച്ചിലും ഏറ്റുമുട്ടലും തുടരുകയാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാരായണ്‍പൂര്‍-കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ ഇന്ന് രാവിലെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
നാരായണ്‍പൂര്‍ ജില്ലയില്‍ സേനയുമായി നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: