അബുദാബി : ഈ ആഴ്ച യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ ആഴ്ച രാജ്യത്തെ ചില പ്രദേശങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയുണ്ടാകും. ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും പ്രവചനമുണ്ട്.
വ്യാഴാഴ്ച മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മേയ് 2 ന് രാവിലെ 7 മുതല്‍ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും അബുദാബിയില്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ആപ്പ് വിന്‍ഡി പറയുന്നത്. തലസ്ഥാനത്ത് നാളെ ഉച്ചതിരിഞ്ഞ് താപനില 38ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: