മധുര: മലയാളി റെയില്‍വേ ഗാര്‍ഡിന് നേരെ മധുരയില്‍ ആക്രമണം. കൊല്ലം സ്വദേശിനി രാഖി (28)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപ സംഘമാണ് ആക്രമിച്ചത്.
മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുന്‍പ് ട്രെയിന്‍ സിഗ്നല്‍ കാത്ത് കിടക്കവെയാണ് സംഭവം. ട്രെയിനിനു സിഗ്നല്‍ നല്‍കാനുള്ള ചുമതല രാഖിക്കായിരുന്നു.
രാഖിയുടെ ഫോണും പണവും ഉണ്ടായിരുന്ന ബാഗും മാലയും അക്രമികള്‍ തട്ടിയെടുത്തു.കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: