കോട്ടയം: അന്നം മുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കീഴില്‍ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തൊഴിലാളി വര്‍ഗത്തോട് മാപ്പ് പറയണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി. പൊതു ജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ നിയമ നടപടി സ്വീകരിച്ച്, മാധ്യമങ്ങള്‍ക്ക് മുന്പില് പച്ചകള്ളം പ്രചരിപ്പിച്ച എംവിഗോവിന്ദന്റെ മാനസിക നില പരിശോധിക്കാനും പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ഹരി ആവശ്യപ്പെട്ടു.
ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളായി സംസ്ഥാനത്ത് സിപിഎം നേതാക്കളും പ്രവര്‍ത്തകരും മാറുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി നിന്ന് പച്ചക്കള്ളം പറഞ്ഞാലും പൊതുജനങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന തെറ്റായ ധാരണയാണ് ഇടത് പക്ഷ നേതാക്കള്‍ക്കുള്ളത്. ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരെ തിരഞ്ഞെടുത്ത് അധികാര സ്ഥാനങ്ങളില്‍ ഇരുത്തുന്ന ഭാരതത്തിലെ ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.
സൈഡ് തന്നില്ല എന്ന് ആരോപിച്ച് പൊതു ഗതാഗത സംവിധാനം തടസപ്പെടുത്തി നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് അന്നം മുട്ടിക്കുന്ന സര്‍ക്കാര്‍ക്കാരിന് കീഴില്‍ അര വയറുമായി പണിയെടുക്കുന്ന കെഎസ്ആര്‍ടിസി െ്രെഡവര്‍ക്ക് നേരെ ഭീഷണിയും അസഭ്യവും പറഞ്ഞ തിരുവനന്തപുരം മേയറേയും എംഎല്‍എയേയും ഗതാഗത വകുപ്പൊ സര്‍ക്കാരോ സിപിഎം സംസ്ഥാന സെക്രട്ടറിയൊ കണ്ടില്ല..
പകരം െ്രെഡവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കന്‍ തയ്യാറാകാതെ എംഎല്‍എയേയും മേയറേയും ബന്ധുക്കള്‍ എന്ന് അവകാശപ്പെടുന്നവരെയും നടുറോഡില്‍ ബഹുമാനിക്കതിരുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരെ നടപടി..!
തൊഴിലാളി പാര്‍ട്ടിയെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുകയും തൊഴിലാളികളുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ചട്ടുകമായി മാത്രം പ്രവര്‍ത്തിക്കുന്ന എംവി ഗോവിന്ദന് എന്ത് ധാര്‍മികതയാണ് ഈ വിഷയത്തില്‍ ഉള്ളത്..?മാധ്യമങ്ങളിലൂടെ പച്ചക്കള്ളം വിളിച്ച് പറഞ്ഞു എത്ര ന്യായികരിക്കാന്‍ ശ്രമിച്ചാലും ഓരോ മുക്കിലും മൂലയിലും സത്യത്തിലേക്ക് കണ്ണ് തുറന്ന് സിസിടിവി ക്യാമറകള്‍ ഉണ്ട് എന്ന കാര്യം ഗോവിന്ദന് മറന്നു പോകരുത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി സംസ്ഥാന സെക്രട്ടറി ഒരാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞാല്‍.. അന്വേഷണം വരുന്നതിന് മുന്‍പ് അങ്ങനൊരു പ്രഖ്യാപനം നടത്തിയാല്‍. എന്താവും അന്വേഷണത്തിന്റെ ഗതിയെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം..!
പൊതു ജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ നിയമ നടപടി സ്വീകരിച്ച്, മാധ്യമങ്ങള്‍ക്ക് മുന്പില് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരെ പച്ചകള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്റെ മാനസിക നില പരിശോധിക്കാനും പിണറായി സര്‍ക്കാര്‍ തയ്യാറാവണം..എന്‍ ഹരി പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: