തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് ഇടയാക്കിയത്.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലാകും.പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവര്‍ക്ക് ധനസഹായം നല്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: