കിളിമാനൂർ: ബിജെപിയുടെ മുതിർന്ന നേതാവ് വെളളാഞ്ചിറ സോമശേഖരൻ നായർ (78) അന്തരിച്ചു. അടുത്തകാലത്ത് സുഖമില്ലാതെ കോട്ടയത്തുള്ള മകളുടെ വീട്ടിലായിരുന്നു. രാവിലെ11 മണിക്ക് കിളിമാനൂർ പള്ളിക്കൽ, പകൽകുറിയിൽ “വൃന്ദാവനിൽ ” കൊണ്ടുവരും. വൈകുനേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കർഷകമോർച്ച തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡൻറ്, ബിജെപി ജില്ലാ പ്രസിഡൻറ്, ദേശീയ കൗൺസിൽ അഗം എന്നീ ചുമതലകൾ വഹിച്ചു.
നിലവിൽ സംസ്ഥാന സമിതി അംഗമായിരിന്നു. കുറച്ചു കാലം ഇന്ത്യൻ സൈന്യത്തിലും സേവനം അനുഷ്ഠിച്ചു.
അസുഖ ബാധിതനാകുന്നതുവരെ സംഘടനാ പ്രവർത്തനത്തിലും പൊതു സമൂഹത്തിലും നിറസാന്നിധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക