ഭുവനേശ്വർ: ഒഡീഷയുടെ സ്വത്വവും ഭാഷയും ഭീഷണിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങൾ ഇത് ഇനിയും സഹിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഒഡീഷയിലെ ജനങ്ങളെ സേവിക്കാൻ ബിജെപിക്ക് അവസരം ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനായി സംസ്ഥാനത്തെ പൊതുജനം ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: