തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരറിന് ജയസാധ്യതയെന്ന് വെള്ളാപ്പള്ളി നടേശന്. അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മുമ്പില്‍ നില്ക്കുന്നു എന്നു തന്നെയാണ് അറിയാന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ചിലപ്പോള്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും എന്നോട് പറഞ്ഞു. തീരദേശത്ത് വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. ആ വോട്ടു കൂടി കിട്ടിയാല്‍ അദ്ദേഹം തീര്‍ച്ചയായും ജയിക്കും- വെള്ളാപ്പള്ളി പറയുന്നു. അവിടെ ആര് ജയിച്ചാലും ചെറിയൊരു മാര്‍ജിനില്‍ മാത്രമേ ജയിക്കൂ എന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.
പോളിംഗ് കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. 2019നെ അപേക്ഷിച്ച് പോളിങ്ങ് കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കുമാണ് ഗുണം ചെയ്യുകയെന്ന് പറയുന്നു.
കുറഞ്ഞുപോയ വോട്ടുകള്‍ കോണ്‍ഗ്രസിന്റേതാണെന്ന് കണക്കുകൂട്ടല്‍
തിരുവനനന്തപുരത്തെ കുറഞ്ഞ പോളിംഗ് ശതമാനം കോണ്ഗ്രസിന്റേതാണെന്നാണ് കണക്കുകൂട്ടുന്നത്. ഉദാഹരണത്തിന് കോവളത്ത് ബിജെപിയ്ക്ക് കാര്യമായ വോട്ട് ബേസില്ല. അവിടെ 7 ശതമാനം വോട്ടുകളുടെ കുറവുണ്ട്. ഇത് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തന്നെയാണ്.
അപ്പോള്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടുകയും കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കപ്പെടുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോവുകയും ചെയ്തതോടെ രാജീവ് ചന്ദ്രശേഖര്‍ നേട്ടം കൈവരിച്ചുവെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: