കുത്തൊഴുക്കും
ഉള്ച്ചുഴിയും കയങ്ങളും
ഇഞ്ചമുള്പ്പടര്പ്പിന്റെ തീരങ്ങളുമുള്ള
ഈ മഹാനദി കടക്കാന്‍
നമുക്ക് കേവലം
വരികളുടെ
പാലം മാത്രമാണുള്ളത്.
സ്വപ്നങ്ങള്‍
പൊട്ടിവീഴാത്ത കാലം വരുമ്പോള്‍
വിളയാതാകും വാക്കുകള്‍.
സ്മരണകള്‍ ജീവിതത്തോട് ഒട്ടും
പ്രതികരിക്കാതെ വരും.
തരിശാകുന്ന മനസില്‍
കള്ളിമുള്ച്ചെടിപോലും
നമുക്ക് നേരെ ഇല വാട്ടും.
വേനല്മൂത്ത് ഒടുവില്‍ ആകാശം
പ്രളയ കലഹം വരുത്തും മുമ്പേ
പ്രണയത്തെ സ്വപ്നത്തിലേക്ക്
തിരിക്കെ ഒഴുക്കിവിട്ട്
ചുവന്ന ഓര്‍മകളുടെ വരികള്‍ മുറിച്ച്
രണ്ടു കരകളിലെയിലെ
മനസായി
വീണ്ടും നമ്മെ മണലിലെഴുതി
പഠിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: