മുംബൈ: ഛത്രപതി ശിവജി റെയില്വേസ്റ്റേഷന്, ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്റ് ഉള്‍പ്പെടെ മുംബൈയിലെ നിരവധി സ്ഥാലങ്ങളില്‍ പാകിസ്ഥാനിലെ ലഷ് കര് ത്വയിബ നടത്തിയ തീവ്രവാദ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദി അജ്മല്‍ കസബിന് വധശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷകന് ബിജെപി സ്ഥാനാര്‍ത്ഥി. 175 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ ജീവനോടെ പിടികൂടിയ അജ് മല് കസബിന് ഉജ്വല്‍ നിക്കം എന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വധശിക്ഷ വാങ്ങിക്കൊടുത്തത് പഴുതില്ലാത്ത വാദങ്ങളിലൂടെയായിരുന്നു. 2008 നവമ്പര്‍ 26ാം തീയതിയായിരുന്നു ഈ ഭീകരാക്രമണം.
ഈ അഡ്വ. ഉജ്വല്‍ നിക്കമിനെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു. പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന് ഇവിടെ 2014ലും 2019ലും എംപിയായി ജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി പൂനം മഹാജനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പകരമാണ് മുംബൈ പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്വല്‍ നികമിനെ ഈ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
അന്ന് അജ്മല്‍ കസബിന് വധശിക്ഷ നടപ്പാക്കിയപ്പോള്‍ ഈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ പേര്‍ക്കും നീതി കിട്ടിയെന്ന ഉജ്വല്‍ നികം പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിന് മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും ഉജ്വല്‍ നികം നന്ദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ധാരാവി എംഎല്‍എയായ വര്‍ഷ ഗെയ്ക് വാദാണ് എതിരാളി. കോണ്‍ഗ്രസിന്റെ മുംബൈ യൂണിറ്റ് അധ്യക്ഷ കൂടിയാണ് വര്‍ഷ ഗെയ് ക് വാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: