ന്യൂഡൽഹി: ഗോ ഫസ്റ്റ് വാടകയ്ക്കെടുത്ത വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
54 വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നിർദ്ദേശം. ഗോ ഫസ്റ്റിന് ഇത് വലിയ തിരിച്ചടിയാണെന്ന് കമ്പനി ഇതിവൃത്തങ്ങൾ പറയുന്നു. റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെട്ട വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. വിമാനക്കമ്പനിയ്ക്ക് എല്ലാ വിമാനങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
പെംബ്രോക്ക് ഏവിയേഷൻ, ആക്സിപിറ്റർ ഇൻവെസ്റ്റ്മെന്റ് എയർക്രാഫ്റ്റ് 2, ഇഒഎസ് ഏവിയേഷൻ, എസ്എംബിസി ഏവിയേഷൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിമാന വാടകക്കാർ തങ്ങളുടെ വിമാനങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള അനുമതി തേടി കഴിഞ്ഞ വർഷം മെയിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ വിമാനങ്ങൾ നൽകാനാകില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: