കൊല്ലം: ജനാധിപത്യപ്രക്രിയയില്‍ എല്ലാവരും പാലിക്കേണ്ട ചില സാമാന്യമര്യാദകളുണ്ട്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണ് അതില്‍ പ്രധാനം. അത് ആദ്യം അനുസരിക്കേണ്ടത് ജനപ്രതിനിധികള്‍ തന്നെയാണ്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണവര്. ഒരു ജനപ്രതിനിധിയായ തന്നെ ആര്‍ക്കാണ് അറിയാത്തതെന്ന മട്ടിലാണ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പോളിംഗ് ബൂത്തിലെത്തിയത്.
എന്നാല്‍ ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കൊല്ലം മൈനാഗപ്പള്ളി തേവലക്കര ഗേള്‍സ് ഹൈസ്കൂളിലെ 131 ബൂത്തിലാണ് കുഞ്ഞുമോന് തിരിച്ചറിയല്‍ രേഖ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയത് . എംഎല്‍എ ആണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ തങ്ങളില്‍ നിസ്സഹായരാണെന്നും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കാതെ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോളിംഗ് ഏജന്റുമാരും ഇക്കാര്യത്തില്‍ അധികൃതര്‍ക്കൊപ്പം നിന്നതോടെ എംഎല്‍എയ്ക്ക് മടങ്ങി പോകേണ്ടി വന്നു. പിന്നീട് തിരിച്ചു തിരിച്ചറിയല്‍ രേഖയുമായി എത്തിയാണ് കോവൂര്‍ കുഞ്ഞുമോന് വോട്ട് രേഖപ്പെടുത്തിയത് . കുന്നത്തൂര്‍ എംഎല്‍എയായ കുഞ്ഞുമോന് ഇടതു മുന്നണിയില്‍പെട്ട ആര്‍എസ്പി (ലെനിനിസ്റ്റ്) പാര്‍ട്ടിയുടെ സെക്രട്ടറി ജനറലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: