തൊടുപുഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളില്‍ 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില, 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇവിടുത്തെ താപനില. തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ഇടുക്കിയിലെ മലയോര മേഖലകളിലൊഴികെ താപസൂചിക 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. മഴ അകന്ന് നില്ക്കുന്നതിനാല് വരും ദിവസങ്ങളിലും കൊടുംചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുവെ താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു, 109.6493 ദശലക്ഷം യൂണിറ്റാണ് വ്യാഴാഴ്ചത്തെ ഉപഭോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: