കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഇവാന് വുകോമാനോവിച്ച് ക്ലബിനോട് വിട ചൊല്ലി. പരസ്പര ധാരണ പ്രകാരം ആശാനും ക്ലബും പിരിഞ്ഞതായി ക്ലബ് അധികൃതര്‍ അറിയിച്ചു.
2021 ല്‍ ക്ലബ്ബിലെത്തിയ ഇവാന് വുകോമാനോവിച്ച് ക്ലബിനായി നേട്ടങ്ങള്‍ സമ്മാനിച്ച ശേഷമാണ് പോകുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് വുകോമാനോവിച്ച് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു.
ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളില്‍ ഒന്നാണിത്. ആദ്യ ദിവസം മുതല്‍ ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം വിട്ടു പോകുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് കരുതുന്നു- ക്ലബ് ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു.
കേരളാ ബ്ലാസ്റ്റേഴ്സിന് അനുയോജ്യനായ പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ക്ലബ് ഉടന്‍ ആരംഭിക്കും എന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: