വാഷിംഗ്ടണ്‍: യുഎസില്‍ ഇസ്രയേലിനെതിരെ ക്യാമ്പസില്‍ പലസ്തീന് അനുകൂല ഗാസ പ്രതിഷേധത്തിന് ഇറങ്ങിയതാണ് അവിടുത്തെ ഒരു സര്‍വ്വകലാശാലയിലെ വനിതാ പ്രൊഫസര്‍. അറ്റ്ലാന്റയിലെ എമറി സര്‍വ്വകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസറായ കരൊലിന്‍ ഫൊലീന് ആണ് 28 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോടൊപ്പം പലസ്തീന് അനുകൂല പ്രകടനത്തിന് എത്തിയത്.
വീഡിയോ കാണാം:
It is worth watching this CNN video from the moment Emory Econ Professor @CarolineFohlin came across the violent arrest of a protester on campus and asked the police, with shock, "What are you doing?" That's all that prompted an officer to hurl her to the ground and handcuff her. https://t.co/QKNRqOoIiS pic.twitter.com/uYpXwKuc8D
— Robert Mackey (@RobertMackey) April 26, 2024
ഇവരെ യുഎസ് പൊലീസുകാരന് ബലപ്രയോഗത്തിലൂടെ കീഴടക്കുന്ന വീഡിയോ വൈറലാണ്. ചെറുത്തുനില്പിന് ശ്രമിച്ച കരൊലിനെ ബലം പ്രയോഗിച്ച് തറയില്‍ വീഴ്ത്തുന്നത് കാണാം. അതിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മറ്റൊരു പ്രതിഷേധക്കാരനെ കയ്യാമം വെച്ചാണ് നീക്കിയത്. പ്രകടനത്തില്‍ പങ്കെടുത്ത 28 പേരെയും അറസ്റ്റ് ചെയ്ത് നീക്കി.
നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്ന മറ്റൊരു പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്യുകയായിരുന്നു കരോലിന്. ഇതോടെ പൊലീസുകാരന് കരോലിന്റെ രണ്ട് കയ്യും പിന്നില്‍ പിടിച്ച ശേഷം നിലത്ത് വീഴ്ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . എഴുന്നേല്ക്കാതിരിക്കാന് കമിഴ്ന്നു കിടക്കുകയായിരുന്ന കരോലിന്റെ രണ്ടു കയ്യും പിന്നില്‍ പിടിച്ചിരിക്കുന്ന ഒരു പൊലീസുകാരന് പുറമെ മറ്റൊരു പൊലീസുകാരന് ദേഹത്ത് സ്വന്തം ശരീരഭാരം മുഴുവന്‍ പ്രയോഗിക്കുന്നതും കാണാം.
യുഎസിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന് അനുകൂല പ്രകടനം കൂടിവരികയാണ്. ഇതിനെതിരെ കര്‍ശനനടപടികള്‍ എടുക്കുകയാണ് യുഎസ് പൊലീസ്. ഇന്ത്യാന യുണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ച 33 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊളംബിയ സര്‍വ്വകലാശാലയാണ് പലസ്തീന് അനുകൂല പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഇസ്രയേല്‍ സര്‍വ്വകലാശാലകളുമായുള്ള ബന്ധം വിടര്‍ത്താന്‍ വരെ സര്‍വ്വകലാശാല തയ്യാറായി. പക്ഷെ കഴിഞ്ഞ ഒരു ആഴ്ച 55 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: