കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഗവണ്മെന്റ് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് പ്രവര്‍ത്തകര്‍ തമ്മിലുളള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചത്.
വോട്ടര്‍മാരെ വാഹനങ്ങളില്‍ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.
തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്. ബൂത്ത് ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സിപിഎം വോട്ട് പിടിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്.
ഇതേ സമയം ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന് പ്രവര്‍ത്തകരുമായി ബൂത്തില്‍ എത്തി. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: