ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും നടത്തിയ അധിക്ഷേപകരവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്.
29ന് രാവിലെ 11ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റചട്ടലംഘനവും ക്രമിനല്‍ നിയമലംഘനവും ചൂണ്ടിക്കാട്ടി ബിജെപി നല്കിയ പരാതിയിലാണ് നടപടി. ഏപ്രില്‍ 18ന് രാഹുല്‍ കോട്ടയത്ത് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുമാണ് പരാതിക്കാധാരം.
പ്രധാനമന്ത്രി നരേന്ദ്ര േമാദി രാജസ്ഥാനിലെ ജലോറില്‍ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പരാതിയില്‍ ബിജെപിയോടും തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്നാണ് കമ്മിഷന് വിശദീകരണം തേടിയത്. 29ന് രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
ജലോറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അനാവശ്യ വിവാദമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസും സിപിഐയും സിപിഐഎംഎല്ലും കമ്മിഷന് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: