സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സ്വാധീനം വര്‍ധിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന് ഫക്രുദ്ദീന്‍ അലി. യൂത്തിനിടയിലും സുരേഷ് ഗോപിക്ക് സ്വാധീനം കൂടുന്നുണ്ട്.
“2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആണ് ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ ഹിന്ദു വോട്ടുകള്‍ കിട്ടിയിട്ടുള്ളത്. അന്ന് 17 ശതമാനം വോട്ടുകള്‍ ബിജെപിയ്ക്ക് കിട്ടി. ഹിന്ദുക്കള്‍ തൃശൂരില്‍ 46 ശതമാനമാണ് അവിടെ ഹിന്ദുക്കള്‍ ഉള്ളത്. അതായ് ആകെ ഹിന്ദു വോട്ടുകളുടെ 34 ശതമാനം സുരേഷ് ഗോപിക്ക് കിട്ടി. അതിന് ശേഷം പുതിയ തലമുറ വന്നു. സുരേഷ് ഗോപിയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള ഒരു ഇംപാക്ടും വന്നു. “- ഫക്രുദ്ദീന്‍ പറയുന്നു.
“ക്രിസ്ത്യന്‍ വോട്ടുകളും മുസ്ലിം സ്ത്രീകളുടെ വോട്ടുകളും ചെറുപ്പക്കാരുടെ വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടും. മുസ്ലിം സ്ത്രീകളും സുരേഷ് ഗോപിക്ക് വോട്ടു ചെയ്യും. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ അവര്‍ക്കറിയാം. 10 മുതല്‍ 15 ശതമാനം വരെ ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടുകയും 34 ശതമാനം കിട്ടിയ ഹിന്ദു വോട്ടുകള്‍ക്ക് പകരം 45 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്യാനായാല്‍ സുരേഷ് ഗോപി ജയിച്ചുവരും”. -ഫക്രുദ്ദീന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: