പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഈ കറിപൗഡര്‍ കമ്പനികളുടെ ഇന്ത്യയിലൊട്ടാകെയുള്ള നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു.
രാജ്യത്തെ എല്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എഥിലിന്‍ ഓക്സൈഡ് എന്ന ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു എന്നതാണ് സിംഗപ്പൂരിന്റെയും ഹോങ്കോങ്ങിന്റെയും കണ്ടെത്തല്‍.
20 ദിവസത്തിനുള്ള ഇന്ത്യയിലെ ലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ ഫലം പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ പൗഡര്‍, കറി മസാല എന്നിവയാണ് സിംഗപ്പൂരും ഹോങ്കോങും മടക്കിയത്. എവറസ്റ്റിന്റെ മീന്‍ കറി മസാലയടക്കം നാല് കറി പൗഡറുകളാണ് ഹോങ്കോങ് മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: