ഇസ്ലാമബാദ്: പാകിസ്ഥാന് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് വിരമിച്ചു.136 ഏകദിനങ്ങളും 140 ടി20കളും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 3369 റണ്‍സും ടി20യില്‍ 2893 റണ്‍സും നേടി. ഏകദിനത്തില്‍ 44 വിക്കറ്റുകളും ടി20യില്‍ 36 വിക്കറ്റുകളും ബിസ്മ മറൂഫ് നേടിയിട്ടുണ്ട്.
2006ലാണ് ബിസ്മ മറൂഫ് അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്. മറൂഫ് 276 മത്സരങ്ങളില്‍ നിന്നായി ആകെ 80 വിക്കറ്റും 33 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 6,262 റണ്‍സും നേടി.
2020ലെയും 2023ലെയും ഐസിസി വനിതാ ടി20 ലോകകപ്പിലും 2022ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലും ബിസ്മ മറൂഫ് പാകിസ്ഥാനെ നയിച്ചു. ആകെ 96 മത്സരങ്ങളിലാണ് പാകിസ്ഥാനെ നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: