ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഇനിമുതല്‍ 500 മില്ലി ലിറ്ററിന്റെ റെയില്‍ നീര് വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
കുടിവെള്ളം പാഴാക്കുന്നത് തടയാനാണിത്. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് പുറമേ ആവശ്യാനുസരണം അധികമായി കുപ്പിവെള്ളം യാത്രക്കാര്‍ക്ക് വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
രാജാധാനി എക്സ്പ്രസിലേതിന് സമാനമായി ഒരു ലിറ്ററിന്റെ വെള്ളം കുപ്പികളാണ് വന്ദേഭാരതിലും വിതരണം ചെയ്തിരുന്നത്. എന്നാല്‍ വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് നല്കുന്ന വെള്ളം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വന്ദേഭാരതില്‍ ദിവസങ്ങളെടുക്കുന്ന യാത്ര അല്ലാത്തതിനാല്‍ യാത്രക്കാര്‍ കുപ്പിയിലെ വെള്ളം പൂര്‍ണമായി ഉപയോഗിക്കാറില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: