ചൈനീസ് ഐടി കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് അമേരിക്കയില്‍ നിരോധിക്കുന്നു. ഇതു സംബന്ധിച്ച ബില്ലിന് സെനറ്റ് അനുമതി നല്കി. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണത്താലാണ് ഈ നടപടി. ജനപ്രതിനിധി സഭയില്‍ കഴിഞ്ഞ ആഴ്ച പാസാക്കിയ ബില്ലില്‍ ഉടന്‍ ഒപ്പു വയ്ക്കുമെന്ന് പ്രസിഡണ്ട് ജോ ബൈഡന് അറിയിച്ചു. നിരോധനവുമായി ബന്ധപ്പെട്ട നീക്കം തുടങ്ങിയിട്ട് നാലു വര്‍ഷത്തോളമായി. 2020 ല്‍ അന്നത്തെ പ്രസിഡണ്ട് ട്രമ്പ് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിയമ പിന്‍ബലം ഇല്ലാത്തതിനാല്‍ കോടതി തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമപരമായ പിന്‍ബലത്തോടെ ടിക് ടോക്ക് നിരോധനവുമായി ഭരണകൂടം മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: