ആലപ്പുഴ: അമ്പതു ദിവസത്തോളം നീണ്ടു നിന്ന പ്രചാരണത്തില്‍ വ്യക്തമാകുന്നത് വികസന കുതിപ്പിനായി ആലപ്പുഴയും മാറുന്നു എന്ന്. അമിത രാഷ്ട്രീയവിധേയത്വമാണ് എക്കാലവും ആലപ്പുഴയ്ക്ക് തിരിച്ചടിയായതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ചിഹ്നം നോക്കി മാത്രം വോട്ട് ചെയ്ത കാലം കഴിഞ്ഞു. പതിറ്റാണ്ടുകള്‍ പിന്നിലായ ആലപ്പുഴയെ വികസനത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ കഴിയുന്നത് ആര്‍ക്കാണെന്ന് വോട്ടര്‍മാര്‍ മനസിലാക്കുന്നു. കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല, നടപ്പാക്കിയ വികസനങ്ങളുടെ പേരില്‍ വോട്ട് തേടിയത് ഇക്കുറി എന്‍ഡിഎ മാത്രമായിരുന്നു. അവികസിത മണ്ഡലമെന്ന ദുഷ്പേര് ഇക്കുറി ആലപ്പുഴ മാറ്റിയെഴുതും. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മൂന്നു പേര് ഒരേ സമയം കേന്ദ്രമന്ത്രി പദവിയിലുമെത്തി, പക്ഷെ ആലപ്പുഴയിലെ വികസന സ്വപ്നങ്ങള്‍ ഒന്നും പുവണിഞ്ഞില്ല.
നാലു പതിറ്റാണ്ട് കാലം മുടങ്ങി കിടന്ന ആലപ്പുഴ ബൈപ്പാസ് പോലും യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടി വന്നു. വന്ദേഭാരത് ട്രെയിനുകള്‍, തീരദേശ പാത ഇരട്ടിപ്പിക്കല്‍, ദേശീയ പാത വികസനം തുടങ്ങി വികസന സ്വപ്നങ്ങള്‍ ഒന്നൊന്നായി മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. സിഎഎ, മുത്തലാഖ് തുടങ്ങി വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതില്‍ ഇടതുവലതു പ്രചാരണം ഒതുങ്ങി. മോദി വിരുദ്ധ ചാമ്പ്യന്‍ ആരെന്നതിലായിരുന്നു ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പ്രധാന മത്സരം.
കനല് ഒരു തരി നിലനിര്‍ത്താന്‍ സിപിഎമ്മും, മണ്ഡലം തിരിച്ചുപിടിക്കാന്‍ ദേശീയ നേതാവിനെ ഇറക്കി കോണ്‍ഗ്രസും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി തന്നെ നടത്തി. എന്നാല്‍ എന്‍ഡിഎയുടെ ശോഭാ സരേന്ദ്രന്റെ ശക്തമായ പ്രചാരണം കളം മാറിമറിച്ചു. ത്രികോണ പോരിന്റെ ചൂടിലേക്ക് മാത്രമല്ല, അട്ടിമറി വിജയം നേടാനുള്ള സാദ്ധ്യതയിലേക്കും എന്‍ഡിഎയെ നയിച്ചു. മണ്ഡലം ഇടതു നിലിനര്ത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്ന ചോദ്യം, ശോഭാ സുരേന്ദ്രന് ചരിത്രം കുറിക്കുമോ എന്ന നിലയിലേക്ക് മാറി. എന്‍ഡിഎയുടെ പരമ്പരാഗാത വോട്ടുകള്ക്കതീതമായി ഇടതുവലതു മുന്നണികള്‍ കുത്തകയാക്കി വെച്ചിരുന്ന സമുദായ വോട്ട് ബാങ്കുകളിലേക്ക് കടന്നു കയറാന്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞു. മുന്നോക്ക, പിന്നാക്ക ഭേദമില്ലാതെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുനിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് എന്‍ഡിഎയ്ക്ക് ഇവിടെ ഉള്ളത്. 2019ല്‍ ഡോ. കെ. എസ്. രാധാകൃഷ്ണന് നേടിയ 1,87,179 വോട്ടുകള്‍ വിജയത്തിലേക്കുള്ള അടിത്തറയായി എന്‍ഡിഎ കരുതുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതിനു സമാനമായ വളര്‍ച്ച നിലനിര്‍ത്താനായി. മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുനില വര്‍ദ്ധിപ്പിച്ച ചരിത്രം ഉള്ള ശോഭാസുരേന്ദ്രന് പ്രതീക്ഷയ്ക്ക് കരുത്തേകുന്നു. ‘ആലപ്പുഴയുടെ ശോഭയ്ക്ക് മോദിയുടെ ഗ്യാരന്റി’ എന്ന സന്ദേശം ജനം ഏറ്റെടുത്തു. 2019ലെ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്ലാ തന്ത്രങ്ങളും യുഡിഎഫ് പയറ്റി. പണം വാരിയെറിഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം. .വലിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ്. മണ്ഡലത്തിലെ മതസാമുദായിക സമവാക്യങ്ങള്‍ തുണയാകുമെന്നാണ് ഇടതു പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: