താങ്കൾ ഒരു സംഘിയാണോ, പറയൂ മിസ്റ്റർ വിജയ് മാധവ് എന്ന ദേവികയുടെ ചോദ്യത്തിന് ആണ് വിജയ് മറുപടി നൽകുന്നത്.തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ഗായകൻ വിജയ് മാധവ് . അടുത്തിടെ സുരേഷ് ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. അതിനു ശേഷം വിജയ് മാധവിനെതിരെ നിരവധി കമന്റുകൾ വന്നിരുന്നു . അതിനു മറുപടിയായാണ് വിജയ് മാധവിന്റെ പരാമർശം
എനിക്ക് അങ്ങനെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് ഒന്നും ഒരു ചായ്വും ഇല്ല. പക്ഷെ മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്. അതേപോലെ തന്നെ സുരേഷേട്ടനെയും. നമുക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും അടുപ്പവും ഉള്ള ആളാണ് സുരേഷേട്ടൻ. പിന്നെ ഇപ്പോൾ മൂന്നാമത് ഒരാൾ കൂടിയുണ്ട് .തമിഴ്നാട്ടിലെ, അണ്ണാമലൈ. അദ്ദേഹത്തെയും എനിക്ക് വലിയ ഇഷ്ടമാണ്. ഇതെല്ലാം കഷ്ടകാലത്തിനു ഒരു പാർട്ടിയും. അപ്പോൾ സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്.‘ വിജയ് മാധവ് പറയുന്നു.
വളരെ മൃഗീയമായ രീതിയിൽ ആണ് കമന്റുകൾ ഇടുന്നത്. മറുപടി കൊടുക്കാൻ അറിയാം. പക്ഷെ അങ്ങനെ റിപ്ലൈ കൊടുത്താൽ നമ്മളെ ഇഷ്ടപെടുന്ന ആളുകളെ വെറുപ്പിക്കണ്ട എന്ന് വച്ചാണ്. രാഷ്ട്രീയം തീർത്തും വ്യക്തിപരമാണ്. നമ്മൾ ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ പാടില്ല എന്നാണ് വിശ്വാസം.
നല്ല വ്യക്തികൾ നല്ലതു ചെയ്യും എന്നാണ് എന്റെ വിശ്വാസം. ഒരു വീട്ടിൽ തന്നെ അച്ഛനും അമ്മയും നല്ലത് ആണെങ്കിലും മക്കൾ മോശമായി പോകാറില്ലേ. അതിന് കുടുംബക്കാരെ പറയാൻ ആകുമോ. എല്ലാവർക്കും ബേസിക്ക് സൗകര്യങ്ങൾ കിട്ടണം. അതിന് ആര് സഹായിക്കുന്നോ അവരെ പിന്തുണയ്ക്കും.
വ്യക്തികൾ ആണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ ഉള്ള വ്യക്തികളിലൂടെയാണ് ആ പ്രസ്ഥാനം അറിയപ്പെടുന്നത്. പക്ഷെ ഓരോ ആളുകളും പ്രസ്ഥാനത്തിൽ ആണ് വിശ്വസിക്കുന്നത്. നമുക്ക് സത്യസന്ധമായ രീതിയിൽ നാടിനെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ആണ് ഇഷ്ടമെന്നും‘ – വിജയ് മാധവ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: