ഏഥന്‍സ്: സഹാറയില്‍ നിന്ന് വീശിയടിച്ച പൊടിക്കാറ്റിനെ തുടര്‍ന്ന് ഏഥന്‍സും മറ്റ് ഗ്രീക്ക് നഗരങ്ങളെയും കാവിയണിഞ്ഞു. 2018ന് ശേഷം രാജ്യത്ത് സംഭവിച്ച ഏറ്റവും മോശമായ കാലവസ്ഥയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ദിവസങ്ങളോളം തെക്ക് നിന്നുള്ള ശക്തമായ കാറ്റിന് തുടര്‍ന്നാണ് ആകാശം മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള മൂടല്‍മഞ്ഞാല്‍ നിരവധി പ്രദേശങ്ങളെ മൂടിക്കെട്ടിയത്.
സംഭവത്തില്‍ ദൃശ്യപരത പരിമിതപ്പെടുത്തുകയും ശ്വസിക്കാനുള്ള അപകടസാധ്യതകളെക്കുറിച്ച് അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാര്‍ച്ച് അവസാനത്തോടെയാണ് ഗ്രീസില്‍ സഹാറ പൊടിപടലങ്ങളാല്‍ ആഞ്ഞടിച്ചത്. ഇത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും തെക്കന്‍ ഫ്രാന്‍സിന്റെയും ചില ഭാഗങ്ങളെയും വിഴുങ്ങി.
പൊടിയുടെ സാന്ദ്രത സൂര്യപ്രകാശവും ദൃശ്യപരതയും കുറയ്‌ക്കുകയും സൂക്ഷ്മ മലിനീകരണ കണങ്ങളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സഹാറ ഒരു വര്‍ഷം 60 മുതല്‍ 200 മീറ്റര്‍ ടണ്‍ വരെ ധാതു പൊടികളാണ് പുറത്തുവിടുന്നത്. ഏറ്റവും വലിയ കണങ്ങള്‍ വേഗത്തില്‍ ഭൂമിയിലേക്ക് തിരികെ എത്തും എന്നാല്‍ ചെറിയ കണികകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് യൂറോപ്പിലുടനീളം എത്താന്‍ സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ ആകാശം തെളിഞ്ഞു തുടങ്ങുമെന്ന് ഗ്രീക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: