കോട്ടയം: കേരള കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫിന്റെ ഏകാധിപത്യമാണെന്ന് പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം ജില്ലാ പ്രസിഡന്റായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും, ആദ്യകാല കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ പാര്‍ട്ടി വൈസ് ചെയര്മാന് കൂടിയായ വി.സി. ചാണ്ടിമാഷും മോന്‍സ് ജോസഫിന്റെ ഏകാധിപത്യത്തിലും, പി.ജെ. ജോസഫിന്റെ മൗനം നടിക്കലിനുമെതിരെ പ്രതികരിച്ച് പാര്‍ട്ടി വിട്ടു.
ഇതോടെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയപ്പോള്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിലേക്ക് കടന്നുവന്നെന്ന മോന്സിന്റെ വാക്കുകള്‍ അതേപടി പി.ജെ. ജോസഫ് ഏറ്റുപറഞ്ഞത് മോന്‍സിനെ പ്രീണിപ്പിക്കാനാണ്. എതിരാളികളെ മലര്‍ത്തിയടിക്കാന്‍ എന്നെ ഉപയോഗിച്ചു. ചാറൂറ്റിയ ശേഷം ഇപ്പോള്‍ തള്ളിപ്പറയുകയാണ്, അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് വര്‍ക്കിങ് ചെയര്മാന് ഡോ.ദിനേശ് കര്‍ത്ത, വൈസ് ചെയര്മാന് ബാലുജി വെള്ളിക്കര, സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, സംസ്ഥാന ട്രഷറര്‍ റോയി ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ: സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് ബി. ബലാറ്റ്, ബിനു ആയിരമല തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: