മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അജിത് പവാറിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യ സുനേത്ര പവാര്‍, മരുമകനും എന്‍സിപി ശരത് പവാര്‍ വിഭാഗം എംഎല്‍എ രോഹിത് പവാര്‍ എന്നിവരേയും കുറ്റവിമുക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകള്‍ പഞ്ചസാര സഹകരണ സംഘങ്ങള്‍, നെയ്ത്തു സംഘങ്ങള്‍ക്കും വായ്പ നിറകിയതില് ക്രമക്കേട് നടന്നതായാണ് പ്രധാന ആരോപണം. നിയമ വിരുദ്ധമായി നേടിയ വായ്പകള്‍ ഈ സംഘങ്ങള്‍ പിന്നീട് കൈമാറ്റം ചെയ്തു.
ക്രമക്കേട് നടക്കുന്ന കാലയളവില്‍ ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അജിത് പവാര്‍. ഇതുമായി ബന്ധപ്പെട്ട് ജനുവരിയില്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: