മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കാന്‍ ബി ജെ പി പ്രതിനിധി കേന്ദ്ര സര്‍ക്കാരില്‍ വേണ്ടതുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്.ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കില്ല.
പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. വിദ്വേഷം പ്രചരണം നടത്തുന്നവര്‍ക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരന് പറഞ്ഞു.
അതേസമയം, മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബമഹ്ണ്യന്‍ പറഞ്ഞു.പൊന്നാനിയില്‍ എല്‍ഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. ക്ഷേമത്തിനും വികസനത്തിനും വേണ്ടി ജനങ്ങള്‍ മോദിക്കൊപ്പം നില്‍ക്കുമെന്നും നിവേദിത പറഞ്ഞു. വികസനം, രാജ്യ സുരക്ഷ എന്നിവയ്ക്കാണ് വോട്ടെന്നും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: