പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ 13,98,143 വോട്ടുകളില്‍ 3,26,151 വ്യാജ വോട്ടുകള്‍. ഏറ്റവും കൂടുതല്‍ പട്ടാമ്പി നിയമസഭാ മണ്ഡലത്തില്‍. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഢാലോചനയുടെ ഭാഗമായാണിതെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍. നടപടി ആവശ്യപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തതായി സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എന്നിവര്‍ക്ക് ശനിയാഴ്ച പരാതി നല്കി. എന്നാല്‍, കളക്ടറുടെ ഭാഗത്തു നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ അറിവോടെ ഭരണകക്ഷിക്കു വേണ്ടി വോട്ട് ചേര്‍ത്തതാണെന്നും സംസ്ഥാനം മുഴുവന്‍ ഇത്തരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികപ്രകാരമാണ് പാലക്കാട് ലോക്‌സഭ മണ്ഡലത്തിന്റെ കീഴില്‍ വരുന്ന പട്ടാമ്പി-59251, ഷൊര്‍ണൂര്‍-56233, ഒറ്റപ്പാലം-57354, കോങ്ങാട്- 36397, മലമ്പുഴ-40681, പാലക്കാട്-24798 എന്നീ മണ്ഡലങ്ങളില്‍ ഇരട്ടിപ്പ് വോട്ടുകളും വ്യാജ വോട്ടുകളും കണ്ടെത്തിയത്. ആകെയുള്ള വോട്ടിന്റെ നാലുശതമാനം വോട്ടിരട്ടിപ്പാണ്.
ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരെയും ബിഎല്‍ഒമാരെയും ഉപയോഗിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. വ്യത്യസ്ത ഫോട്ടോകളും ഐഡി കാര്‍ഡുകളും ഉപയോഗിച്ച് പല ബൂത്തുകളിലായി പേരുകള്‍ ഉള്ളവരുമുണ്ട്.
ഒരുവീട്ടിലെ എല്ലാ അംഗങ്ങളുടെ പേരുകളും ഇരട്ടിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ തന്നെ രണ്ടു വോട്ടുള്ളവരും ഉണ്ട്. അതേസമയം, ബിജെപി അംഗത്തിന്റെ വാര്‍ഡിലെ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിപേരെയാണ് ഒഴിവാക്കിയിരിക്കുന്നത്.
85 വയസ് കഴിഞ്ഞവര്‍ക്കുള്ള ഹോം വോട്ടിങ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരായ ബിഎല്‍ഒമാരെ മാത്രമാണ് അറിയിക്കുന്നതും കൊണ്ടുപോകുന്നതും. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് മക്കളെ പോലും അടുത്ത് നില്‍ക്കാന്‍ സമ്മതിക്കുന്നില്ല, കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
വ്യാജ വോട്ടും ഇരട്ട വോട്ടും മാര്‍ക്ക് ചെയ്തുള്ള പട്ടികയാവണം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ടത്. ഇതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ഉണ്ടാവണം. ഇരട്ട വോട്ടുള്ളവര്‍ വേറെ വോട്ട് ചെയ്തില്ലെന്ന എന്‍ഒസി ഹാജരാക്കണം. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് , ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: