വർക്കല:വർക്കല റെയിൽവെ സ്റ്റേഷൻ നവീകരണത്തിുന്റെ ഭാഗമായി ശിവഗിരിയിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കില്ല.
വിഷയം വി.മുരളീധരൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ആശങ്കകൾക്ക് അറുതിയായത്.
ശിവഗിരി മഠം ഭാഗത്തെ ഗേറ്റ് ഒഴിവാക്കിയുള്ള നവീകരണം ശിവഗിരി ആശ്രമം, വര്‍ക്കല ടണല്‍, എസ്എന്‍ കോളേജ്, നഴ്സിംഗ് കോളേജ് ഭാഗങ്ങളിലെ യാത്രക്കാർക്ക് തിരിച്ചടിയാകുമെന്ന് റെയിൽവെ മന്ത്രിയെ വി.മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു.
തുടർന്ന് ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം പിൻവലിക്കാൻ റെയിൽവെ മന്ത്രി ആവശ്യപ്പെട്ടു.
റെയില്‍വേ തന്നെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം വര്‍ക്കല മൈതാന്‍ റോഡില്‍ നിന്ന് പ്രധാന പ്രവേശന കവാടവും ശിവഗിരി മഠത്തിന്റെ ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാൻ ദക്ഷിണ റെയില്‍വേ നിര്‍ദേശം നൽകുകയായിരുന്നു.
വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്രനിലവാരത്തിലേക്ക് ഉയർത്താൻ 123 കോടിയുടെ നവീകരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: