2026 ആദ്യം ഇന്ത്യയിലും എയര്‍ടാക്സി എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് ആണ് എയര്‍ടാക്സി എത്തിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ എവിയേഷന്‍ ആണ് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ് ലഭ്യമാക്കുന്നത്. ഹെലികോപ്ടറിനേക്കാള്‍ കുറവു ശബ്ദം മാത്രമേ ഇതിനുണ്ടാകൂ. കൂടുതല്‍ സുരക്ഷിതത്വവുമുണ്ട്. ബാറ്ററിയിലാണ് എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിക്കുക. നാല് പേര്‍ക്ക് യാത്ര ചെയ്യാം.
ആദ്യ റൂട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്കാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ റൂട്ടിലെ 27 കിലോമീറ്റര്‍ ദൂരം കാറില്‍ സഞ്ചരിക്കാന്‍ 1,500 രൂപ നല്‍കണം. ഒന്നര മണിക്കൂറും. എയര്‍ടാക്സിയില്‍ 7 മിനിറ്റ് മതിയാകുമെന്നാണ് കണക്ക്. പരമാവധി റേറ്റ് 3,000 രൂപയേ ആകൂ.
അധികം വൈകാതെ മുംബൈയിലും ബംഗളൂരുവിലും എയര്‍ടാക്സി സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പത്തുവര്‍ഷത്തിനകം എയര്‍ടാക്സി സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: