തിരുവനന്തപുരം : വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് അത് നടന്നില്ലെന്ന് ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്. ഇതിനുള്ള മറുപടി ഇരു മുന്നണികളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ ആട്ടിമറി വിജയം മണ്ഡലത്തിലുണ്ടാകും.
ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന വികസനം കാണണമെങ്കില്‍ കണ്ണു തുറന്നു നോക്കിയാല്‍ മതി. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തില്‍ എത്തിച്ച വികസനത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞ മുരളീധരന് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പോലും ഉറപ്പുവരുത്താന്‍ സാധിക്കാത്തവരാണ് കേന്ദ്രസംഘം വന്നതിനെക്കുറിച്ച് ആക്ഷേപിക്കുന്നതെന്നും കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രിയുടെയും പി വി അന്‍വറിന്റെ ആരോപണം പരസ്പര ധാരണ പ്രകാരമാണ്. അവിശുദ്ധ ഇടപാടുകള്‍ പുറത്തുവരാതിരിക്കാന്‍ ഈ പരസ്പര ധാരണ വേണ്ടതുണ്ട്. ഇരുകൂട്ടരും ജനത്തെ കബളിപ്പിക്കുകയാണ്.
പ്രധാനമന്ത്രിയെ കുറിച്ച് ഓരോ തെരഞ്ഞെടുപ്പു കാലത്തും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കാറുണ്ടെന്നും മുരളീധരന് പറഞ്ഞു. മുസ്ലിം സമുദായത്തോട് സ്നേഹമുള്ളവര് ഇത്രകാലം അവര്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് മുരളീധരന് ചോദിച്ചു. സമുദായം നോക്കാതെ എല്ലാവര്ക്കും വികസനം നടപ്പാക്കുന്നയാളാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: