ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒന്നാംനിലയില്‍ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്.
ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപം കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു.
യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: