ന്യൂദൽഹി: ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പി.എം.സൂര്യഭവനംപദ്ധതിയുടെ കരട് മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ നീക്കും വിധമുള്ള വിവരങ്ങള്‍ കരടില്‍ ലഭ്യമാണ്.
നിലവില്‍ സോളാര്‍ പാനലുകള്‍ വച്ചിട്ടുള്ള വീടുകളുടെ കാര്യത്തില്‍ സബ്‌സിഡി ലഭിക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ഇക്കൂട്ടര്‍ക്ക് എത്ര രൂപ സബ്‌സിഡി ലഭിക്കും എന്നും കരടില്‍ വ്യക്തമാണ്.
പദ്ധതി അനുസരിച്ച് ഒരു കിലോ വാട്ട് ശേഷിയുള്ള പാനല്‍ വച്ചിട്ടുള്ള കുടുംബം നാല് കിലോ വാട്ട് ആക്കി ശേഷി ഉയര്‍ത്താന്‍ ആഗ്രഹിക്കുകയും നിലവിലുള്ള ഒരു കിലോ വാട്ടിന് സബ്‌സിഡി വാങ്ങുകയും ചെയതിട്ടുണ്ടെങ്കില്‍ അധികമായ 2 കിലോവാട്ടിനു മാത്രമേ സബ്്‌സിഡി ലഭിക്കുകയുള്ളൂ. നിലവിലുള്ളവയ്‌ക്കും പുതുതായി വയ്‌ക്കുന്നവയ്‌ക്കും അടക്കം ആകെ മൂന്ന് കിലോവാട്ട് വരെ മാത്രമേ കേന്ദ്രസബ്‌സിഡി ഉള്ളൂ എന്ന് ചുരുക്കം.
നിലവിലുള്ള പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ അതിന് സബ്‌സിഡി ലഭിക്കില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച ശേഷം മാത്രമേ നിലവില്‍ പ്ലാന്റ് സ്ഥാപിച്ചവര്‍ക്ക് സബ്‌സിഡി ലഭ്യമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: