പാറശ്ശാല : മലയോരമേഖലയിലെ അതിർത്തി ഗ്രാമമായ ശൂരവകാണിയിലെ സ്വീകരണ വേദിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജിവ് ചന്ദ്രശേഖർ വാഹനത്തിൽ നിന്നറങ്ങി തന്നെ സ്വീകരിക്കാൻ മണിക്കൂറുകൾ കാത്തുനിന്ന അമ്മമാരുടെ അടുത്തേയ്ക്ക് ചെന്ന് സ്വീകരണം ഏറ്റുവാങ്ങി.
ഇതിനിടയിൽ സ്ഥാനാർത്ഥിയോട് അമ്മമാർ പരാതികളുടെ കെട്ടഴച്ചു. അമ്പൂരി പഞ്ചായത്തിലെ കൂട്ടപ്പൂ വാർഡിൽ താമസിക്കുന്ന വിധവകളായ 59-കാരി രാജേശ്വരി അമ്മയ്ക്കും, കുമാരിക്കും ഒറ്റ കാര്യമെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കണ്ടപ്പോൾ പറയാനുണ്ടായിരുന്നുളളു.ഞങ്ങളെ രക്ഷപ്പെടുത്തണം വർഷങ്ങളായി അവഗണനയുടെ ദുഃഖം പേറുകയാണ് ഈ മലയോരനാട്. വോട്ട് വാങ്ങി ജയിക്കുന്നവർ ഈ മലയോര നാട്ടിലേക്ക് എത്തി നോക്കാൻ പോലും ഇവർ തയ്യാറാക്കുന്നില്ല സ്വന്തമെന്ന് പറയാൻ ഞങ്ങൾക്ക് വീടില്ല. ഒരുതുണ്ട് ഭൂമിയില്ല. സാറിനോട് അല്ലാതെ ഞങ്ങളിത് ആരോട് പറയും.
67 കാരിയായ കുമാരിയുടെ രണ്ട് വൃക്കകളും തകരാറിലാണ്. ഭർത്താവ് മരിച്ച് 12 വർഷമായി. തൊഴിലുറപ്പ് മാത്രമാണ് ഏക വരുമാനം. രാജേശ്വരി അമ്മയുടെ ജീവിത കഥയും ഇതുതന്നെ. ഞങ്ങൾക്ക് കൊട്ടാരങ്ങളല്ല വേണ്ടത് തല ചായ്ക്കാൻ ഒരുവീട് ആരോട് പറയാൻ ആര് കേൾക്കാൻ.
ലൈഫ് പദ്ധതിയിൽ അകാരണമായി ഞങ്ങളെ തഴയുന്നു ഓരോ തവണയും ലിസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ പേര് താഴെതട്ടിൽ. ഇതുനൊരു മാറ്റം വരണം.സാർ തിരുവനന്തപുരത്തിന്റെ നാഥനായി വരും ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടും ,ആയൂഷ് പദ്ധതിവഴി ചികിൽസ സഹായവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അമ്മമാർക്ക് ഉറപ്പ് നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: