ടെല്‍ അവീവ്: ഇസ്രയേലില്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ അഹരോണ്‍ ഹലിവ രാജിവച്ചു.കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
രാജി സൈനിക മേധാവി അംഗീകരിച്ചു.തന്റെ നേതൃത്വത്തിലുളള ഇന്റലിജന്‍സ് വിഭാഗത്തിനു ചുമതല നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അന്നു മുതല്‍ ആ കറുത്ത ദിനം തന്നെ വേട്ടയാടുകയാണെന്നും രാജി കത്തില്‍ ഹലിവ പറയുന്നു.
ഹമാസ് ആക്രമണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഹലിവ. ഹമാസിന്റെ ആക്രമണത്തില്‍ 1,170 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: