ചെന്നൈ: ഒന്നാം ഘട്ട പോളിംഗ് കഴിഞ്ഞപ്പോള്‍ ബിജെപി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുന്ന ചില മണ്ഡലങ്ങളുണ്ട്. താമരവിരിയിക്കാന്‍ ശേഷിയുള്ള, സഖ്യകക്ഷിളില് നിന്നെത്തി താമരയ്ക്ക് കൈത്താങ്ങുനല്കുന്ന ഒരു പിടി സ്ഥാനാര്‍ത്ഥികളുണ്ടെന്ന് ബിജെപി ഉറച്ചുവിശ്വസിക്കുന്നു. അവര്‍ ആരെല്ലാമാണ്?
കോയമ്പത്തൂരില്‍ അണ്ണാമലൈ
സാധാരണ സംസ്ഥാന ഭരണത്തിനെതിരെ വിരുദ്ധ വികാരമുണ്ടാകുമ്പോഴാണ് തമിഴ്നാട്ടില്‍ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനം കൂടുന്നത്. അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂര്‍ അത്തരം ഒരു മണ്ഡലമാണ്. ഇവിടെ 2019ല്‍ 63.9 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ 2024ല്‍ 71.17 ശതമാനം പോളിംഗ് ഉണ്ടായി. ഡിഎംകെ അണ്ണാമലൈയെ തോല്പിക്കാന് സിപിഎമ്മില്‍ നിന്നും ഏറ്റെടുത്ത മണ്ഡലമാണ് കോയമ്പത്തൂര്‍. ഇവിടെ ഡിഎംകെയുടെ വ്യവസായമന്ത്രി ടിആര്‍ബി രാജ ഇവിടെ റോന്ത് ചുറ്റിയിരുന്നു. കോയമ്പത്തൂരിലെ നൂല്, പരുത്തി വ്യവസായ മേഖലയിലെ വ്യവസായികളെ കണ്ട് അവരോട് പല വികസന പദ്ധതികളും ചര്‍ച്ച ചെയ്തതായി അറിയുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ കോയമ്പത്തൂര്‍ സ്ഫോടനത്തെ ചുറ്റിപ്പറ്റിയായിരുന്നു ബിജെപിയുടെ കാമ്പയിന്. 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവും ഇസ്ലാമിക തീവ്രവാദവും അവസാനിപ്പിക്കുക എന്ന സന്ദേശമാണ് പ്രധാനമായും നല്‍കിയത്. അതുപോലെ തകര്‍ന്നു കിടക്കുന്ന കോയമ്പത്തൂരിലെ വ്യവസായികള്‍ക്ക് പുതുജീവന്‍ നല്കാന് ബിജെപിയ്ക്കേ സാധിക്കൂ എന്ന ഒരു വികാരവും ഉണര്‍ത്തിയിട്ടുണ്ട്. ഒപ്പം ഡിഎംകെ സര്‍ക്കാരിന്റെ വന്‍ അഴിമതികള്‍ തുറന്നുകാണിച്ച അണ്ണാമലൈയുടെ പ്രചാരണം ഇവിടെ യുവാക്കള്‍ക്കിടയില്‍ തരംഗമുണ്ടാക്കിയിട്ടുണ്ട്. ഈ യുവാക്കളെ സ്വന്തം പക്ഷത്ത് ചേര്‍ക്കാന്‍ സ്റ്റാലിന് കോയമ്പത്തൂരിലെ യുവാക്കള്‍ക്ക് ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ധര്‍മ്മപുരിയില്‍ സൗമ്യ അന്‍പുമണി
തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തപ്പെട്ട മണ്ഡലമാണ് ധര്‍മ്മപുരി-81.48 ശതമാനം പേര് ഇവിടെ വോട്ട് ചെയ്തു. പക്ഷെ ഇത് 2019നേക്കാള്‍ 0.43 ശതമാനം കുറവാണ്. 2019ല്‍ ഇവിടെ 82.41 ശതമാനമായിരുന്നു പോളിങ്ങ്. ഇവിടെ അന്‍പുമണിയുടെ ഭാര്യ സൗമ്യ അന്‍പുമണിയാണ് മത്സരിക്കുന്നത്. അന്‍പുമണി രാമദോസിന്റെ ഭാര്യയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. വണ്ണിയാന് സമുദായത്തിന് മേല്‍ക്കയ്യുള്ള ഈ മണ്ഡലത്തില്‍ ആ സമുദായത്തിന് മേല്‍ക്കയ്യുള്ള പിഎംകെ ബിജെപിയുടെ സഖ്യകക്ഷിയായാണ് മത്സരിക്കുന്നത്. ഇവിടെ സൗമ്യ അന്‍പുമണിയുടെ വിജയം ബിജെപി പ്രതീക്ഷിക്കുന്നു.
തേനിയില്‍ ടിടിവി ദിനകരന്
തേനിയില്‍ ടിടിവി ദിനകരന് ഇവിടെ വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെങ്കിലും ടിടിവി ദിനകരന് സാധ്യത കല്പിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മുക്കലത്തോര് ജാതിയ്ക്ക് ഏറെ മേല്‍കയ്യുണ്ട്. ഒപ്പം മോദിയുടെ ഹൈന്ദവ സംസ്കാരത്തിലൂന്നിയുള്ള പ്രചാരണവും അണ്ണാമലൈയുടെ ഡിഎംകെയ്ക്കെതിരായ അഴിമതി ആരോപണവും ദിനകരനെ തുണയ്ക്കുമെന്ന് കരുതുന്നു. ഡിഎംകെയുടെ തങ്ക തമിഴ് ശെല്‍വത്തിന്റെ പിന്തുണ ക്ഷയിച്ചുവരികയാണ് ഇവിടെ.
തിരുനെല്‍വേലിയില്‍ നൈനാര്‍ നാഗേന്ദ്രന്
തിരുനെല്‍വേലി ഇവിടെ ബിജെപിയുടെ നൈനാര്‍ നാഗേന്ദ്രന് ഡിഎംകെയുടെ ഉറക്കം കെടുത്തുകയാണ്. ഇവിടെ പോളിംഗ് ഇത്തവണ കൂടുതലാണ്. 2019ല്‍ 67.2 ശതമാനമാണെങ്കില്‍ 2024ല്‍ 70.46 ശതമാനമാണ് പോളിംഗ്. ഇവിടെ കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസാണ് സ്ഥാനാര്‍ത്ഥി.
നീല്‍ഗിരിയില്‍ എല്‍. മുരുകന്
നില്ഗിരിയില് എല്‍. മുരുകന് നിരവധി ഗ്രാമങ്ങളിലെ ദളിതരുടെ പിന്തുണയുണ്ട്. ഇദ്ദേഹം ഈ മണ്ഡലത്തില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും ഏറെ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2019ല്‍ 73.79 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി അത് 70.93 ശതമാനം മാത്രമാണ്. ഡിഎംകെയുടെ എ. രാജയാണ് ഇവിടെ എതിരാളി. 2019ല്‍ രാജ ഇവിടെ 2.05 ലക്ഷത്തിന് ജയിച്ച മണ്ഡലമാണ്. എ.രാജയ്ക്ക് ശ്രീലങ്കയില്‍ നിന്നും തിരിച്ചെത്തിയ തമിഴരുടെ വന്‍ പിന്തുണയുണ്ട്. ഇവിടെ കച്ചൈത്തീവ് പ്രചാരണം ബിജെപിയ്ക്ക് മുതല്‍ക്കൂട്ടാവുമോ? ഇക്കുറി പോളിംഗ് കറവ് എല്‍.മുരുകന് അനുകൂലമാകുമോ?
കന്യാകുമാരിയില്‍ പൊന്രാധാകൃഷ്ണന്
കന്യാകുമാരിയില്‍ ഏറെ പരിചയസമ്പന്നനായ പൊന്‍ രാധാകൃഷ്ണന് വിജയസാധ്യത കല്പിക്കപ്പെടുന്നു. 2019ല്‍ 69.8 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 70.15 ശതമാനമായി ഉയര്‍ന്നത് പൊന്‍ രാധാകൃഷ്ണന് അനുകൂലമാകുമെന്ന് കരുതുന്നു.
ചൈന്നൈ സൗത്തില്‍ തമിഴിശൈ സൗന്ദര് രാജന്
ചൈന്നൈ സൗത്തില്‍ തമിഴിശൈ സൗന്ദര് രാജന് വന്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. നഗരത്തിലുള്ളവരുടെ മേല്‍ ജാതിക്കാരുടെയും വോട്ടുകളാണ് തമിഴിശൈ സൗന്ദര്രാജന് അനുകൂല ഘടകം. 2019ല്‍ 57.1 ശതമാനം മാത്രമായിരുന്ന പോളിംഗ് ഇക്കുറി 2024ല്‍ 67.82 ശതമാനമായി ഉയര്‍ന്നു എന്നത് തമിഴിശൈയ്ക്ക് ഗുണം ചെയ്യും എന്ന് കരുതുന്നു. ഡിഎംകെ മന്ത്രിമാരുടെയും സ്റ്റാലിന്റെ കുടുംബത്തിന്റെയും അഴിമതികള്‍ അണ്ണാമലൈ തുറന്നു കാണിച്ചത് ഏറ്റവും കൂടുതല്‍ ചലനമുണ്ടാക്കുന്നത് ചെന്നൈ നഗരത്തിലെ ലോക് സഭാ മണ്ഡലങ്ങളിലാണ്.
ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്
ചെന്നൈ സെന്‍ട്രലിനും ചെന്നൈ നോര്‍ത്തിലും ഇതുപോലെ വോട്ടിംഗ് ശതമാനം കൂടിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രലില്‍ 2019ല്‍ 59 ശതമാനത്തില്‍ നിന്നും 2024ല്‍ 67.35 ശതമാനത്തിലേക്കും ചെന്നൈ നോര്‍ത്തില്‍ 2019ല്‍ 64.2 ശതമാനത്തില്‍ നിന്നും 2024ല്‍ 69.26 ശതമാനത്തിലേക്കും പോളിംഗ് ഉയര്‍ന്നു. നഗരങ്ങളില്‍ പൊതുവേ അണ്ണാമലൈയുടെ ഡിഎംകെയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടുത്തെ പോളിംഗ് ശതമാനം ഉയര്‍ന്നത് ബിജെപിയ്ക്ക് ശുഭസൂചനയോ?
രാമനാഥപുരം
കെ. പനീര്‍ശെല്‍വമാണ് ബിജെപി സഖ്യകക്ഷിയായി രാമനാഥപുരത്തില് മാറ്റുരയ്ക്കുന്നത്. ഇവിടെ 2019ല്‍ 68.4 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ ഇക്കുറി അത് 71.05സതമാനമായി ഉയര്‍ന്നത് പനീര്‍ ശെല്‍വത്തിന് അനുകൂലമാകുമെന്ന് കരുതുന്നു.
തൂത്തുക്കുടി
കനിമൊഴി വിജയം ആവര്‍ത്തിക്കാന്‍ ഒരുമ്പെടുന്ന മണ്ഡലമായ തൂത്തുക്കുടിയില്‍ ബിജെപി സഖ്യകക്ഷിയായ തമിഴ് മാനില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയശീലന്‍ കനിമൊഴിയുടെ ഭൂരിപക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കുറി 2019നേക്കാള്‍ പോളിംഗ് ഇവിടെ കൂടിയിട്ടുണ്ടെന്നത് കനിമൊഴിയ്ക്കെതിരായ തരംഗം സൂചിപ്പിക്കുന്നു. 2019ലെ 69.4ല്‍ നിന്നും 2024ല്‍ 70.93 ശതമാനമായി പോളിംഗ് ഉയര്‍ന്നിട്ടുണ്ട്.
ശിവഗംഗ
ശിവഗംഗയില്‍ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ പൂട്ടാന്‍ ബിജെപിയുടെ ദേവനാഥ് യാദവിനാകും എന്ന് കരുതുന്നു. ഇവിടെയും പോളിംഗ് ശതമാനം കൂടിയത് കാര്‍ത്തി ചിദംബരത്തിന് എതിരായ ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. 2019ല്‍ 69.9ല്‍ നിന്നും 71.05 ശതമാനമായി പോളിംഗ് ഉയര്‍ന്നു.
തിരുപ്പൂര്‍
തിരുപ്പൂരില്‍ മുരുകാനന്ദവും പ്രതീക്ഷ പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ്.
വിരുദുനഗര്‍
രാധിക ശരത് കുമാര്‍ വിരുദുനഗറില്‍ എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കും.
തെങ്കാശി
തെങ്കാശിയില്‍ ബി. ജോണ്‍ പാണ്ഡ്യനും ചലനങ്ങള്‍ ഉണ്ടാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: