ന്യൂദൽഹി: പീഡനത്തിനിരയായ പെൺകുട്ടിയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീംകോടതി. 14 കാരിയായ കുട്ടിയ്‌ക്കാണ് 30 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. പെൺകുട്ടിയുടെ ആരോഗ്യനില പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.
മഹാരാഷ്‌ട്ര സ്വദേശിനിയാണ് പെൺകുട്ടി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പെൺകുട്ടിയും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കീഴ്‌ക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ല. ഇതോടെ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയും ഗർഭം നീക്കം ചെയ്യുന്നതിന് വിസമ്മതിച്ചു.
കുട്ടിയെ സംബന്ധിച്ച് ഓരോ നിമിഷവും നിർണായകമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതോടെ കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 19 ന് ഹർജി പരിഗണിച്ച കോടതി കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഈ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അതേസമയം സുപ്രീംകോടതി ഉത്തരവ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. നിലനിൽ 24 ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: