സമ്മർ സീസണിലെ തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ യാഥാർത്ഥ്യമാക്കി റെയിൽവേ. 9,111 ട്രെയിനുകളാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന റെയിൽവേ റൂട്ടുകളിൽ തടസ്സം നേരിടാതെ സുഗമമായ യാത്ര ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
അവധിക്കാലമായതിനാൽ നിരവധിയിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം സാധാരണയിലും വർദ്ധിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്താണ് മുൻ വർഷങ്ങളിലെ അപേക്ഷിച്ച് 43 ശതമാനം അധിക സർവീസുകൾ കൂടി റെയിൽവേ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം 6,369 അധിക സർവീസുകളാണ് റെയിൽവേ നൽകിയത്. എന്നാൽ ഇത്തവണ 2,742 അധിക സർവീസുകൾ കൂടിയാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്.
ഏറ്റവും അധികം സർവീസ് നടത്തുന്നത് പശ്ചിമ റെയിൽവേയാണ്. 1,878 സർവീസുകളാണ് ഇവിടെ നടത്തുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ 1,623 സർവീസുകളാണ് നൽകുന്നത്. സൗത്ത് സെൻട്രൽ റെയിൽവേ 1,012 ട്രെയിൻ സർവീസുകൾ നൽകുന്നുണ്ട്. ഈസ്റ്റ് സെൻട്രൽ റെയിൽവേ 1,003 ട്രെയിൻ സർവീസുകളാണ് നൽകുന്നത്.
ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക , ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, തമിഴ്നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ യ സംസ്ഥാനങ്ങളിൽ നിന്നാണ് അധികവും തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ റെയിൽവേ സ്റ്റേഷനിൽ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: