പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി ഇന്നലെ പര്യടനം നടത്തിയത് മുണ്ടക്കയം മേഖലയില്‍. പര്യടനത്തിന്റെ ഭാഗമായി മുണ്ടക്കയത്തു സംഘടിപ്പിച്ച റോഡ്ഷോയില്‍ വനിതാ സമ്മതിദായകര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. റബര്‍ പ്ലാന്റേഷന് മേഖലകളില്‍ അടുത്തകാലത്ത് ബിജെപി നേടിയ അഭൂതപൂര്‍വമായ വളര്‍ച്ച വെളിപ്പെടുത്തുന്നതായി നഗരഹൃദയത്തിലൂടെ നടത്തിയ റോഡ്ഷോ. ഇടതു വലതു മുന്നണികളെ ഞെട്ടിക്കുന്നതായി റോഡ്ഷോയിലും വിവിധ സ്വീകരണങ്ങളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം.
ഒന്നരപ്പതിറ്റാണ്ടില്‍ അധികമായി വികസനത്തിന്റെ സമസ്ത മേഖലകളിലും അവഗണിക്കപ്പെട്ടു കിടക്കുന്ന മലയോര, പ്ലാന്റേഷന് മേഖലയുടെ സമഗ്രവികസനം ഉറപ്പാക്കുമെന്ന ഉറപ്പാണ് മുണ്ടക്കയം പര്യടനത്തില്‍ ഉടനീളം അനില്‍ നല്‍കിയത്. വന്‍ കരഘോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയുടെ വാക്കുകളെ വിവിധ കേന്ദ്രങ്ങളില്‍ കാത്തുനിന്ന ജനശതങ്ങള്‍ സ്വീകരിച്ചത്.
രാവിലെ പത്തിന് ഇളംകാടു നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, മണ്ഡലം ഇന്‍ചാര്‍ജ് കെ.ആര്. സോജി, ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി റോയ് മാത്യു എന്നിവര്‍ സംസാരിച്ചു.
പത്തരയോടെ ഏന്തയാറിലും 10. 45ന് കൂട്ടിക്കലും 11ന് താളുങ്കലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11.30നാണ് പര്യടനം നഗരഹൃദയമായ മുണ്ടക്കയത്തേക്ക് എത്തിയത്. തുടര്‍ന്നായിരുന്നു റോഡ്ഷോ. പിന്നീട് കരിനിലം, മുരിക്കുംവയല്‍, പുഞ്ചവയല്‍, അമരാവതി, പുലിക്കുന്നു വഴി 1,30ന് എരുമേലിയില്‍ എത്തി. ഇവിടെ ആയിരുന്നു ഉച്ചഭക്ഷണം.
ഉച്ചയ്ക്ക് രണ്ടിന് മുക്കൂട്ടുതറയില്‍ നിന്നും പര്യടനം പുനരാരംഭിച്ചു. തുടര്‍ന്ന് മുട്ടപ്പള്ളി, പാണപിലാവ്, എരുത്വാപുഴ, കണമല, മുക്കന്‍പെട്ടി, എയ്ഞ്ചല്‍വാലി, കുഴിമാവ്, കോരൂത്തോട് വഴി 5.30ന് മടുക്കയില്‍ എത്തി. സ്വീകരണത്തിനും സായാഹ്ന ചായക്കും ശേഷം പനക്കച്ചിറ, വണ്ടന്‍പതാല്‍, ചിറ്റടി, ചോറ്റി, പാറത്തോടു വഴി രാത്രി ഏഴരയോടെ പാലപ്രയില്‍ ആയിരുന്നു സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: