അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ തവണ അപരാജിത സാരംഗി എന്ന യുവ ഐഎഎസ് ഓഫീസര്‍ക്ക് ജഗന്നാഥ പുരിയെ നയിക്കാന്‍ നിയോഗമുണ്ടായത്. ഭുവനേശ്വറില്‍ സബ് കളക്ടറായിരുന്ന അപരാജിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായാണ് രാഷ്ട്രീയത്തിന്റെ കളത്തിലേക്കിറങ്ങുന്നത്.
അക്കാലം വരെ ഒഡീഷയുടെ തലസ്ഥാനമണ്ഡലം ബിജു ജനതാദളിന്റെ തട്ടകമായിരുന്നു. ബിജെപി ക്ക് ഭുവനേശ്വര്‍ മണ്ഡലം വ്യാമോഹം മാത്രമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയ കാലത്താണ് അപരാജിത കളക്ടറേറ്റ് വിട്ട് ജനമധ്യത്തിലേക്ക് ഇറങ്ങിയത്. മാറുകയായിരുന്നു നാടും നാട്ടുകാരും. സാധാരണക്കാരുടെ ഇടയിലേക്ക് യുവകളക്ടര് വന്നു.
ഓരോരുത്തരുടെയും വിഷമങ്ങള്‍ കേട്ടു. ഭുവനേശ്വറിന്റെ സൗന്ദര്യവും ജീവിതവും വീണ്ടെടുക്കാന്‍ ഞാന്‍ സഹായിക്കാം, നിങ്ങള്‍ കൂടെ നില്‍ക്കുമോ എന്ന് അവരോട് ചോദിച്ചു. ജനം ആ വാക്കുകള്‍ സ്വീകരിച്ചു. ഭുവനേശ്വറിന്റെ ചരിത്രം മാറി. ആദ്യമായി ഒഡീഷയുടെ തലസ്ഥാനത്ത് താമര വിരിഞ്ഞു. അപരാജിത സാരംഗി എംപിയായി.
ഇത് അപരാജിതയുടെ രണ്ടാമൂഴമാണ്. അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ വച്ചാണ് അപരാജിത വോട്ട് തേടുന്നത്. എന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവര്‍ മനസിലാക്കി, കൈയൊപ്പ് വയ്ക്കട്ടെ, വിജയം സുനിശ്ചിതമാണ്. ഭുവനേശ്വറില്‍ ബിജെപി ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇത് പുരാതന നഗരമാണ്. പുരി ജഗന്നാഥനും മഹാലിംഗരാജദേവനും വാഴുന്ന നാടാണ്. എന്നാല്‍ റോഡുകളും സൗകര്യങ്ങളും ഒട്ടും പുരോഗമിച്ചിട്ടില്ല. മോദിജിയും യോഗിജിയും ചേര്‍ന്ന് വാരാണസിയെ മാറ്റിയതുപോലെ ഭുവേശ്വറിനും മാറണം, പോരാട്ടച്ചൂടിലും അപരാജിതയുടെ കാഴ്ചകളില്‍ ഭുവനേശ്വറിന്റെ ഭാവിസ്വപ്നങ്ങള്‍.
നവീന്‍ പട്നായിക്ക് എത്രയോ കാലമായി ഭരിക്കുന്നു. അദ്ദേഹത്തിന് മാത്രമാണ് വികസനം. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും മാറണം. ഒഡീഷ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കൂടി നാടാണ്. വികാസത്തിന്റെയും പുരോഗതിയുടെയും മുന്നില്‍ ഇത്രകാലം തടസമായത് രാഷ്ട്രീയതാല്പര്യങ്ങളാണ്. കളക്ടറായിരിക്കെ അവരുയര്‍ത്തിയ പ്രശ്നങ്ങളാണ് എന്നെ ഇപ്പോള്‍ ജനങ്ങളുടെ പ്രതിനിധിയാക്കി മാറ്റിയത്, അപരാജിത വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: