ഹൈദരാബാദ്: കശാപ്പുശാലയ്‌ക്ക് സിന്ദബാദ് വിളിച്ച് ഒവൈസി. സ്വഭാവത്തിന് ചേര്‍ന്ന മുദ്രാവാക്യമെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍
”ഒവൈസി കശാപ്പുശാലയ്‌ക്ക് സിന്ദബാദ് വിളിക്കുന്നത് സ്വാഭാവികമാണ്. അത് കശാപ്പ് ചെയ്ത് ജീവിക്കുന്നവര്‍ക്കുവേണ്ടിയുള്ള ജയ് വിളിയല്ലെന്ന് ഉറപ്പാണ്. അസദുദ്ദീനും
സഹോദരന്‍ അക്ബറുദ്ദീനും പ്രകോപനമുണ്ടാക്കുന്നതില്‍ വിദഗ്ധരാണ്, അത് അവരുടെ സ്വഭാവത്തിന് ചേര്‍ന്ന മുദ്രാവാക്യമാണ്” അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇറച്ചിക്കടയിലെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കടയുടെ ബോര്‍ഡ് വായിച്ചതിന് ശേഷം രെഹാന്‍ ബീഫ് ഷോപ്പ് സിന്ദബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ ചിത്രങ്ങള്‍ പാര്‍ട്ടിക്കാര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. കടയില്‍ നിന്ന് പുറത്തിറങ്ങിയ ഒവൈസി ഇനിയും വെട്ടണം എന്ന് അറവുകാരോട് ആവശ്യപ്പെടുന്നതും കാണാം. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് നിര്‍മലാ സീതാരാമന്റെ പ്രതികരണം വന്നത്.
നാല് തവണ എംപിയായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മാധവി ലതയാണ് ബിജെപി സ്ഥാനാര്‍ത്ഥി. നാലാം ഘട്ടത്തില്‍ മെയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: