വൂള്വെര്ഹാംപ്ടണ്: പ്രീമിയര്‍ ലീഗ് പോരാട്ടം കൂടുതല്‍ കടുപ്പത്തിലേക്ക്. ഇന്നലെ നടന്ന പോരാട്ടത്തില്‍ വുള്‍വ്സ് എഫ്സിയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ആഴ്സണല്‍ മുന്നേറി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വുള്‍വ്സിനെ ആഴ്സണല്‍ തോല്‍പ്പിച്ചത്. കളിയുടെ രണ്ട് പകുതികളിലും അവസാന മിനിറ്റുകളിലായിരുന്നു ഗോള്‍ നേട്ടം. 45-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ആഴ്സണലിന് ലീഡ് സമ്മാനിച്ചു. ഈ ഗോലില്‍ രണ്ടാം പകുതിയില്‍ മുന്നിട്ടു നിന്ന ആഴ്സണല്‍ രണ്ടാം പകുതിയില്‍ എതിരാലികളെ പൂട്ടിക്കെട്ടി. വൂള്‍വ്സ് ഗോള്‍ മുഖത്തേക്ക് പിന്നെയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇന്‍ജുറി ടൈമിലാണ് രണ്ടാം ഗോള്‍ നേടിയത്. 90+5-ാം മിനിറ്റില്‍ മാര്ട്ടിന് ഒഡേഗാര്ഡിലൂടെയായിരുന്നു ആഴ്സണലിന്റെ രണ്ടാം ഗോള്‍.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ആഴ്സണല്‍ വീണ്ടും ഒന്നാമതെത്തി. 33 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 74 പോയിന്റുമായാണ് ആഴ്സണല്‍ ഒന്നാമത് തുടരുന്നത്. 73 പോയിന്റുള്ള സിറ്റിയെ ആണ് ഇന്നലത്തെ വിജയത്തിലൂടെ മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: