കോട്ടയം: ശാരീരിക വെല്ലുവിളി നേരിടുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ കുട്ടികള്‍ക്ക് സ്കൂള്‍ ബസുകളില്‍ ഫീസിളവും സീറ്റുസംവരണവും ഏര്‍പ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി . മലപ്പുറം കക്കാട് ജിഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സനയ്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നവകേരള സദസില്‍ വച്ചാണ് മുഖ്യമന്ത്രിക്ക് ഫാത്തിമ പരാതി നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന സ്കൂളുകളിലെ ബസുകളിലാണ് ഫീസിളവും സീറ്റുസംവരണവും ഏര്‍പ്പെടുത്തുക. മറ്റു സ്കൂളുകളിലെ ബസുകളുടെ കാര്യത്തില്‍ മനുഷിക പരിഗണന വെച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: